11:38 PM (IST) Dec 31

Malayalam news live'2026 സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ, ഇന്ത്യയെ സമ്പന്നമാക്കാൻ ഊർജം ലഭിക്കട്ടെ'; പുതുവത്സരാശംസ നേർന്ന് രാഷ്ട്രപതി

2026 നമ്മുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.

Read Full Story
10:50 PM (IST) Dec 31

Malayalam news liveഓട്ടോയെ മറികടക്കുന്നതിനിടെ അതേ ഓട്ടോയിൽ ബൈക്കിടിച്ച് അപകടം; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

പാലക്കാട് ബൈക്ക് അപകടത്തിൽ 2 പേർക്ക് ദാരുണാന്ത്യം. സുഹൃത്തുക്കളായ കുന്നത്തൂർമേട് സ്വദേശി രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.

Read Full Story
10:05 PM (IST) Dec 31

Malayalam news liveവില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ് - വില്ലേജ് അസിസ്റ്റന്റിൽ നിന്നും പിടിച്ചെടുത്തത് 1970 രൂപയും മദ്യവും

മലപ്പുറം വളാഞ്ചേരി കാട്ടിപ്പരിത്തി വില്ലേജ് ഓഫീസില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യവും പണവും പിടിച്ചെടുത്തു. 

Read Full Story
09:13 PM (IST) Dec 31

Malayalam news live'ലാലുവിന്റെ അമ്മ മടങ്ങി'; കരുതലോർമകളിൽ കണ്ണീരണിഞ്ഞ് സുഹൃത്തുക്കൾ; ശാന്തകുമാരിയ‌മ്മയ്ക്ക് അന്ത്യാജ്ഞലി, സംസ്കാരം പൂര്‍ത്തിയായി

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിക്ക് അന്ത്യാഞ്ജലി. പൂജപ്പുര മുടവൻമുഗളിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.

Read Full Story
07:52 PM (IST) Dec 31

Malayalam news liveമലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. മലപ്പുറം പടിഞ്ഞാറ്റു മുറിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്.

Read Full Story
07:14 PM (IST) Dec 31

Malayalam news liveനിയമസഭാ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഏഷ്യാനെറ്റ് ന്യൂസിന് രണ്ട് അവാര്‍ഡുകള്‍, അഞ്ജു രാജിനും കെഎം ബിജുവിനും പുരസ്കാരം

ഈ വർഷത്തെ നിയമസഭാ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമ വിഭാഗത്തിൽ സി. അച്ച്യുത മേനോൻ അവാർഡിന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഞ്ജു രാജും കെ.ആർ. ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡിന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ കെ.എം ബിജുവും അർഹനായി

Read Full Story
06:24 PM (IST) Dec 31

Malayalam news liveപൊലീസ് തലപ്പത്ത് അഴിച്ചുപണി; സ്പര്‍ജൻകുമാര്‍ ദക്ഷിണമേഖല ഐജി, കെ കാര്‍ത്തിക് തിരുവനന്തപുരം കമ്മീഷണര്‍

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചു പണി. ഐജി -ഡിഐജി റാങ്കുകളിലാണ് മാറ്റം. ആർ. നിശാന്തിനി, അജീതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുൽ ആർ.നായർ എന്നിവർക്ക് ഐജിയായി സ്ഥാനകയറ്റം നൽകി.കെ. കാർത്തിക്കാണ് പുതിയ തിരുവനന്തപുരം കമ്മീഷണർ

Read Full Story
06:24 PM (IST) Dec 31

Malayalam news liveശബരിമല യുവതി പ്രവേശനം - 9 അം​ഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത; നിർണായ‌ക പ്രതികരണവുമായി ചീഫ് ജസ്റ്റീസ്

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണ്ണായക പ്രതികരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. 

Read Full Story
05:44 PM (IST) Dec 31

Malayalam news liveഗണേഷ്‍കുമാറിന് മേയര്‍ വിവി രാജേഷിന്‍റെ മറുപടി; 'ബസ് നിര്‍ത്തിയിടാൻ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്, ഇ-ബസ് കരാര്‍ വ്യവസ്ഥകള്‍ പാലിക്കണം'

തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തിൽ മന്ത്രി കെ ബി ഗണേഷ്‍കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്. കരാര്‍ പാലിക്കണമെന്നാണ് മന്ത്രിയോട് പറയാനുള്ളതെന്നും ബസുകള്‍ നിര്‍ത്തിയിടാൻ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ടെന്നും വിവി രാജേഷ്

Read Full Story
05:33 PM (IST) Dec 31

Malayalam news liveതാമരശ്ശേരിയിൽ യുവതിയെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൈതപ്പൊയിലിലെ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഹസ്‌നയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Full Story
05:05 PM (IST) Dec 31

Malayalam news live'മതപരിവർത്തനം നടത്തിയിട്ടില്ല, ക്രിസ്മസ് ആരാധന മതപരിവർത്തന പരിപാടിയല്ല'; ഫാദർ സുധീർ

മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ക്രിസ്മസ് ആരാധന മതപരിവർത്തന പരിപാടിയല്ലെന്നും സിഎസ്ഐ വൈദികൻ സുധീർ.

Read Full Story
03:32 PM (IST) Dec 31

Malayalam news liveഇസ്രേയലിലെ മലയാളി യുവാവിന്‍റെ ദുരൂഹ മരണത്തിന് പിന്നാലെ ഭാര്യ ജീവനൊടുക്കി

ഇസ്രയേലില്‍ വെച്ചുള്ള ഭർത്താവിന്‍റെ ദുരൂഹ മരണത്തിന് പിന്നാലെ ഭാര്യ ജീവനൊടുക്കി. വയനാട് കോളേരി സ്വദേശി രേഷ്മയാണ് (35) വിഷം കഴിച്ച് ആത്മഹത്യ ചെയതത്. അഞ്ചു മാസം മുമ്പാണ് രേഷ്മയുടെ ഭര്‍ത്താവ് ജിനീഷിന്‍റെ മരണം.

Read Full Story
03:25 PM (IST) Dec 31

Malayalam news live150 കിലോ അമോണിയം നൈട്രേറ്റും 200 ബാറ്ററിയും, രാജസ്ഥാനിൽ കാറിൽ നിന്ന് പിടിച്ചെടുത്തത് സ്ഫോടക വസ്തുക്കൾ; അന്വേഷണം ആരംഭിച്ച് പൊലീസ്

രാജസ്ഥാനിൽ കാറിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി. 150 കിലോ അമോണിയം നൈട്രേറ്റാണ് പിടികൂടിയത്

Read Full Story
02:24 PM (IST) Dec 31

Malayalam news live'അപകടത്തിന് ഉത്തരവാദി ആരെന്ന് കണ്ടെത്തിയിട്ടില്ല, എനിക്കല്ലെങ്കിൽ മറ്റാർക്കെങ്കിലും അപകടം പറ്റുമായിരുന്നു'; പ്രതികരിച്ച് ഉമ തോമസ്

കൊച്ചി കലൂർ സ്റ്റേഡിയത്തില്‍ തനിക്കുണ്ടായ അപകടത്തിന് ഉത്തരവാദികൾ ആരെന്നു പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഉമ തോമസ് എംഎൽഎ

Read Full Story
01:25 PM (IST) Dec 31

Malayalam news liveചാവക്കാട് നിന്ന് പിടികൂടിയത് ഒഡീഷയില്‍ നിന്ന് എത്തിച്ച 20 കിലോ കഞ്ചാവ്, പ്രതികളില്‍ 2 പേർ രക്ഷപ്പെട്ടു; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് എത്തിച്ച 20 കിലോ കഞ്ചാവ് ചാവക്കാട് നിന്ന് പിടികൂടി

Read Full Story
01:25 PM (IST) Dec 31

Malayalam news live'ജനങ്ങള്‍ എൽഡ‍ിഎഫിൽ നിന്ന് അകന്നു, പാഠം പഠിച്ച് തിരുത്തണം'; തുറന്നുപറഞ്ഞ് ബിനോയ് വിശ്വം, വെള്ളാപ്പള്ളിയുടെ ചതിയൻ ചന്തു വിമര്‍ശനത്തിനും മറുപടി

ജനങ്ങള്‍ എൽഡിഎഫിൽ നിന്ന് അകന്നുവെന്നും തിരിച്ചടിയിൽ പാഠം പഠിച്ച് തിരുത്തി മുന്നോട്ടുപോകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ചതിയൻ ചന്തുവാണെന്ന വിമര്‍ശനം ചേരുക വെള്ളാപ്പള്ളിക്കാണെന്നും ബിനോയ് വിശ്വം തിരിച്ചടിച്ചു

Read Full Story
12:49 PM (IST) Dec 31

Malayalam news live'സിപിഐ ചതിയൻ ചന്തു, 10വര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു'; വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശൻ

സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

Read Full Story
12:24 PM (IST) Dec 31

Malayalam news liveഗി​ഗ് വർക്കേഴ്സ് രാജ്യവ്യാപക പണിമുടക്ക്, സ്വി​ഗ്ഗി, സൊമാറ്റോ, സെപ്റ്റോ ഡെലിവറി തൊഴിലാളികളോട് പണിമുടക്കാൻ ആഹ്വാനം

പുതുവർഷത്തലേന്നായ ഇന്ന് തൊഴിലാളികൾ വീണ്ടും പണിമുടക്കും. ആമസോൺ, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ തൊഴിൽ സാഹചര്യങ്ങളിൽ പ്രതിഷേധിച്ചു പണിമുടക്കിൽ പങ്കാളികളാകും.

Read Full Story
12:14 PM (IST) Dec 31

Malayalam news liveസിറ്റി ബസ് വിവാദം; 'ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിൽ നൽകും, പകരം കെഎസ്ആർടിസി 150 ബസ് ഇറക്കും', പ്രതികരിച്ച് ഗണേഷ് കുമാർ

സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയർ വിവി രാജേഷിന് മറുപടിയുായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

Read Full Story
11:57 AM (IST) Dec 31

Malayalam news liveബന്ധുവിനെ റെയിൽവേ സ്റ്റേഷനിൽ വിട്ട് മടങ്ങവേ ടോറസ്സ് ലോറി സ്കൂട്ടറിൽ ഇടിച്ചു, കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം

ടോറസ് ലോറി സുലജ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷം അല്പ ദൂരം വലിച്ച് കൊണ്ടുപോവുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

Read Full Story