തിരുവനന്തപുരം കാട്ടാക്കടയിൽ വീട്ടിൽ നിന്നും 60 ൽ അധികം പവൻ സ്വർണ്ണം മോഷണം പോയി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ വീട്ടിൽ നിന്നും 60 ൽ അധികം പവൻ സ്വർണ്ണം മോഷണം പോയി. കാട്ടാക്കട കൊറ്റംകുഴി തൊഴുക്കൽ കോണം ഷൈൻ കുമാറിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. ക്രിസ്മസ് ആഘോഷത്തിന് കുടുംബം പള്ളിയിൽ പോയ സമയത്തായിരുന്നു കവർച്ച. മുൻവശത്ത് വാതിൽ പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്.