പ്രതിയെ ജയിലിൽ പാർപ്പിച്ച് തന്നെയാണ് കേസിന്റെ വിചാരണ പൂർത്തിയാക്കിയത്. കൊല്ലം ഇട്ടിവ സ്വദേശിയായ മനോജ്‌ കൃഷ്ണൻ മറ്റു നിരവധി കേസുകളിൽ പ്രതിയാണെന്നു പോലിസ് പറഞ്ഞു.

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരി ബിജു കൊലപാതക കേസിൽ ഒന്നാംപ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലം ഇട്ടിവ സ്വദേശി മനോജ്‌ കൃഷ്ണനാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പ്രതി ഒരു ലക്ഷം രൂപ പിഴയൊടുക്കണം. 2024 ജൂലൈ എട്ടിനായിരുന്നു കൊലപാതകം. ഭാര്യ മാതാവിന്റെ രണ്ടാം ഭർത്താവായ 48കാരൻ ബിജുവിനെ പ്രതി മനോജ്‌ വീട്ട് മുറ്റത്ത് വച്ച് പത്തലിന് അടിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. തൊട്ടടുത്ത ദിവസം തന്നെ പ്രതി അറസ്റ്റിലായി. മുൻ വൈരാഗ്യത്തിന്റെ പേരിൽ ആയിരുന്നു കൊലപാതകം. പ്രതിയെ ജയിലിൽ പാർപ്പിച്ച് തന്നെയാണ് കേസിന്റെ വിചാരണ പൂർത്തിയാക്കിയത്. കൊല്ലം ഇട്ടിവ സ്വദേശിയായ മനോജ്‌ കൃഷ്ണൻ മറ്റു നിരവധി കേസുകളിൽ പ്രതിയാണെന്നു പോലിസ് പറഞ്ഞു.

ആലപ്പുഴ ബിജു കൊലപാതക കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം | Alappuzha | Crime news | Kerala Police