തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിൽ. ഉന്നത ഉദ്യോഗസ്ഥരുടെ ആൾക്ഷാമം ചൂണ്ടിക്കാട്ടിയാണ് നിബന്ധനകളോടെ തിരിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ മറവിൽ സസ്പെൻഷനിലുള്ള 6 ഡിവൈഎസ്പിമാരെ തിരിച്ചെടുക്കാൻ നീക്കം. സസ്പെൻഡ് ചെയ്യപ്പെട്ട 6 ഡിവൈഎസ്പിമാരും ഇന്നലെ പൊലീസ് ആസ്ഥാനത്തെത്തി നിവേദനം നൽകിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. എസ്എച്ച്ഒയുടെ ആത്മഹത്യയെ തുടർന്ന് വിവാദമായ വടകര മുൻ ഡിവൈഎസ്പി ഉമേഷിനെ ഉൾപ്പെടെ തിരിച്ചെടുക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കൂട്ടത്തിൽ പോക്സോ കേസ് പ്രതിയും പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപണത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വ്യക്തിയുമുണ്ട്. വിവിധ ഗുരുതര ആരോപണങ്ങളെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവരാണ് ഇവർ. ഇവരുടെ മേലുള്ള വകുപ്പുതല അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല. തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിൽ. ഉന്നത ഉദ്യോഗസ്ഥരുടെ ആൾക്ഷാമം ചൂണ്ടിക്കാട്ടിയാണ് നിബന്ധനകളോടെ തിരിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.

