സംസ്ഥാനത്തെ യുഎപിഎ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ ആറ് പ്രതികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ പിന്തുണ തേടി എൻഐഎ.കൊച്ചി എൻഐഎ യൂണിറ്റ് അന്വേഷിക്കുന്ന പിഎഫ്ഐ കേസുകളിൽ പ്രതികളായവരെ തേടിയാണ് നോട്ടീസ്
കൊച്ചി: സംസ്ഥാനത്തെ യുഎപിഎ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ ആറ് പ്രതികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ പിന്തുണ തേടി എൻഐഎ.കൊച്ചി എൻഐഎ യൂണിറ്റ് അന്വേഷിക്കുന്ന പിഎഫ്ഐ കേസുകളിൽ പ്രതികളായവരെ തേടിയാണ് നോട്ടീസ്. എറണാകുളം മുപ്പത്തടം സ്വദേശി അബ്ദുൽ വഹാബ്, പട്ടാബി സ്വദേശി കെ അബ്ദുൽ റഷീദ്, വൈപ്പിൻ സ്വദേശി ടി എ അയൂബ് എന്നിവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഏഴ് ലക്ഷം രൂപയാണ് പാരിതോഷികം. പാലക്കാട് സ്വദേശി മുഹമ്മദ് മൻസൂറിനെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് മൂന്ന് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം നീറിക്കോട് സ്വദേശി യാസർ അറാഫത്തിനെ കുറിച്ചും വിവരങ്ങൾ തേടി നോട്ടീസ് പുറപ്പെടുവിച്ചു. കൊച്ചി കളമശ്ശേരി എൻ ഐ എ ഓഫീസിലോ info.koc.nia@gov.in എന്നീ മെയിൽ ഐഡിയിലോ 0484 2349344, 9497715294 എന്നീ ഫോൺ നമ്പരുകളിലേക്കുമാണ് വിവരങ്ങൾ കൈമാറേണ്ടത്.



