നിതിനുമായി മുൻ വൈരാഗ്യമില്ലെന്നും തനിക്കെതിരെ എവിടെയും നിതിൻ പരാതി നൽകിയിട്ടില്ലെന്നും എംകെ റാം ഹർജിയിൽ. നിതിൻ രാജിന്റെ രക്ഷിതാവ് പരാതി നൽകിയത് കേട്ടുകേൾവികളുടെ അടിസ്ഥാനത്തിലാണെന്നും മറ്റ് ചിലരുടെ സമ്മർദ്ദവും പരാതി നൽകുന്നതിന് പിന്നിലുണ്ടെന്നും ഹർജിയിൽ
കൊച്ചി: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതി ഡോക്ടർ എം കെ റാം ഹൈക്കൊടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. നിതിനുമായി മുൻ വൈരാഗ്യമില്ലെന്നും തനിക്കെതിരെ എവിടെയും നിതിൻ പരാതി നൽകിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. നിതിൻ രാജിന്റെ രക്ഷിതാവ് പരാതി നൽകിയത് കേട്ടുകേൾവികളുടെ അടിസ്ഥാനത്തിലാണ്. മറ്റ് ചിലരുടെ സമ്മർദ്ദവും പരാതി നൽകുന്നതിന് പിന്നിലുണ്ട്. പൊലീസ് കേസ് ഡയറിയിൽ തനിക്കെതിരെ തെളിവുകൾ ഇല്ല. മാധ്യമ സമ്മർദ്ദം കാരണമാണ് തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
അതേസമയം, നിതിൻ രാജിനെതിരെയും ഹർജിയിൽ ആരോപണമുണ്ട്. നിതിനെതിരെ ഹണി ട്രാപ്പ് കേസ് പരാതി ഉണ്ടായിരുന്നു. ഫായീസ് എന്നയാളുടെ പരാതി പിന്നീട് പിൻവലിച്ചു. പെൺകുട്ടി എന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ചു എന്നാണ് പരാതി. കേസ് തീർപ്പാക്കിയതിന്റെ ബാധ്യത ഉണ്ട്. ലോൺ ആപ്പിൾ നിന്ന് പണം എടുത്തത് ഇതിനായിരിക്കാം. ഈ സംഭവത്തിൽ നിതിൻ സസ്‌പെഷൻ നേരിട്ടെന്നും അദ്ധ്യാപകൻ ഹർജിയിൽ ആരോപിക്കുന്നുണ്ട്.


