നിതിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും അച്ഛൻ ആവർത്തിച്ച് വ്യക്തമാക്കി. ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തിയപ്പോൾ അധ്യാപകർ നിതിനെ കൂട്ടം ചേർന്ന് വിചാരണ ചെയ്തു
തിരുവനന്തപുരം: നിതിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അച്ഛൻ രാജൻ. ഇനിയൊരു നിതിനും സിദ്ധാർത്ഥും രോഹിത് വെമുലയും ഉണ്ടാകാൻ പാടില്ലെന്നും രാജൻ അഭിപ്രായപ്പെട്ടു. റാമിനെയും സംഗീതയെയും ഇതുവരെ പിടിച്ചിട്ടില്ലെന്നും പൊലീസ് ഇനിയെങ്കിലും ശരിയായ രീതിയിൽ അന്വേഷണം മുന്നോട്ട് കൊണ്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിൻസിപ്പലിനെ പ്രതി ചേർക്കണം. കള്ളവും കപടവും നിറഞ്ഞ മാനേജ്മെന്റ് ആണ്. നേരത്തെ റാം ഭീഷണിപ്പെടുത്തി കത്ത് എഴുതി വാങ്ങിയിരുന്നു. നിതിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും അച്ഛൻ ആവർത്തിച്ച് വ്യക്തമാക്കി. ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തിയപ്പോൾ അധ്യാപകർ നിതിനെ കൂട്ടം ചേർന്ന് വിചാരണ ചെയ്തു. അധ്യാപകർക്ക് 2000 രൂപ വീതം നൽകി പ്രശ്‌നം പരിഹരിക്കാമിയിരുന്നല്ലോ എന്നും ഞാൻ തിരികെ നൽകുമായിരുന്നല്ലോ എന്നും അച്ഛൻ രാജൻ കൂട്ടിച്ചേർത്തു.

