എസ്എഫ്ഐ പ്രവർത്തകർ മർദിച്ച പൊലീസുകാരനെതിരെയുള്ള കേസിലെ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയേക്കും. റിപോർട്ട് ഉടൻ സിറ്റി പൊലിസ് കമ്മീഷണർക്ക് കൈമാറും.
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകർ മർദിച്ച പൊലീസുകാരൻ മിഥുൻ റോയിക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ. എസ്എഫ്ഐക്കാർ മിഥുനെ പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നുവെന്നും പ്രതിരോധിക്കുകയല്ലാതെ ആയുധം ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപോർട്ട് ഉടൻ സിറ്റി പൊലിസ് കമ്മീഷണർക്ക് കൈമാറും. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ഒഴിവാക്കിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
പൊലിസ് അസോഡിയേഷൻ പ്രതിനിധി സമ്മേളനങ്ങളിൽ കേസ് വലിയ ചർച്ചയാകാനിരിക്കെയാണ് അന്വേഷണവും അസോഡിയേഷൻ്റെ വാർത്ത കുറിപ്പും വന്നിരിക്കുന്നത്. മിഥുൻ റോയിക്കെതിരെ കേസെടുത്തതിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലിസ് കമ്മീഷണർ ഉത്തരവിട്ടിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്താൻ ഇടയായ സാഹചര്യത്തിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. ശംഖുമുഖത്തിൻ്റെ ചുമതലയുഉള ഫോർട്ട് എസിപിയാണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് ഒഴിവാക്കിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പൊലീസ് സേനയിലടക്കം ഉണ്ടായ വ്യാപക അമർഷത്തെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം, പൊലീസുകാരനെ ഉപദ്രവിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് സിറ്റി പൊലിസ് കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
