പാലക്കാട് ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ അജ്ഞാത വയോധികന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ അജ്ഞാത വയോധികന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഒറ്റപ്പാലം ബസ് സ്റ്റാൻഡ് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന വയോധികനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അജ്ഞാതന്‍റെ ഫോട്ടോയും പൊലീസ് പുറത്തുവിട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജിതമാക്കുകയാണ് പൊലീസ്.


