കൊല്ലം കണ്ണനല്ലൂരിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം അവസാന നിമിഷം മാറ്റിവെച്ചതില്‍ വിവാദം. ഇത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ ആരോപിച്ചതോടെ സംഭവം വിവാദമായി.
കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ പുതിയ പൊലീസ് സ്റ്റേഷന്റെ കെട്ടിട നിർമാണ ഉദ്ഘാടനം മുടങ്ങിയതിൽ വിവാദം. മുൻ നിശ്ചയിച്ച പരിപാടി മുടങ്ങിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ ആരോപിച്ചു. പരിപാടിയുടെ നോട്ടീസ് അടിച്ച്, സ്റ്റേജും പന്തലും ഒരുക്കിയെങ്കിലും ഉദ്ഘാടനം നടത്താൻ കഴിഞ്ഞില്ല. പരിപാടി മാറ്റിവയ്ക്കാൻ രാത്രിയോടെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിക്കുകയായിരുന്നു. പൊലീസ് ആസ്ഥാനത്ത് ഉദ്ഘാടന വിവരം അറിയിച്ചിരുന്നില്ലെന്നായിരുന്നു വിശദീകരണം. എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങാണ് മാറ്റിവെച്ചത്. താൻ കല്ലിടുന്നതിലാണ് പ്രശ്നമെങ്കിൽ പണി തുടങ്ങാനുള്ള സൗകര്യം ഒരുക്കിയാൽ മതിയെന്ന് എംഎൽഎ.

