ടെലഗ്രാമിൽ നിന്ന് തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. നിതിൻ ഉപയോഗിച്ച ഡിവൈസിൽ നിന്നാണ് ക്രൈം ചെയ്തത് എന്ന് പരപ്പനങ്ങാടി പൊലീസ് കണ്ടെത്തി.
മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വില്പന നടത്തിയ പ്രതി പിടിയിൽ. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ടെലഗ്രാമിൽ നിന്ന് തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. നിതിൻ ഉപയോഗിച്ച ഡിവൈസിൽ നിന്നാണ് ക്രൈം ചെയ്തത് എന്ന് പരപ്പനങ്ങാടി പൊലീസ് കണ്ടെത്തി. രാമനാട്ടുകര സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് നടപടി.


