10 പേർക്കെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്. കീച്ചേരി പാലോട്ടുകാവ് ക്ഷേത്രോത്സവത്തിലായിരുന്നു കരിമരുന്ന് പ്രയോഗം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
കണ്ണൂർ: കണ്ണൂരിൽ അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്തു. 10 പേർക്കെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്. കീച്ചേരി പാലോട്ടുകാവ് ക്ഷേത്രോത്സവത്തിലായിരുന്നു കരിമരുന്ന് പ്രയോഗം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അശ്രദ്ധമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.



