രണ്ട് കൗൺസിലര്‍മാര്‍ അടക്കും നാല് പേരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കും എതിരെയായിരുന്നു കേസെടുത്തത്. ശ്രീലേഖയെ ഒഴിവാക്കിയതില്‍ വന്‍ പ്രതിഷേധം ഉയർന്നു.
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും പൊലീസ് സേനയെ അധിക്ഷേപിക്കുന്ന തരത്തില്‍ മുദ്യാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖയെ ചോദ്യം ചെയ്യാനായി നാളെ നോട്ടീസ് നല്‍കും. സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ശ്രീലേഖ ഉള്‍പ്പെടെ 20 പേര്‍ക്ക് നോട്ടീസ് നല്‍കുക. ശ്രീലേഖയെ ഒഴിവാക്കിയാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ട് കൗൺസിലര്‍മാര്‍ അടക്കും നാല് പേരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കും എതിരെയായിരുന്നു കേസെടുത്തത്. ശ്രീലേഖയെ ഒഴിവാക്കിയതില്‍ വന്‍ പ്രതിഷേധം ഉയർന്നു. തുടർന്ന് ശ്രീലേഖ ഉള്‍പ്പെടെ, 20 പേരെ പ്രതികളാക്കി നെടുമങ്ങാട് കോടതിയിൽ പുതിയ റിപ്പോർട്ട് നല്‍കുകയായിരുന്നു.
