കഴിഞ്ഞ ഡിസംബറിൽ അയൽവീട്ടിൽ നിന്നു കാഴ്ച മറയ്ക്കും വിധം മതിൽ നിർമിച്ചു. യേശുദാസും ഗബ്രിയേലും അകൽച്ചയിൽ ആയിരുന്നുവെന്നും അയൽക്കാരി വ്യക്തമാക്കുന്നു.
കോട്ടയം: ചെങ്ങന്നൂർ പുലിയൂരിലെ യേശുദാസന്റെ ദുരൂഹമരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അയൽക്കാരി ഉദയകുമാരി. സഹോദരൻ ഗബ്രിയേലിനെ വീട്ടിൽ കയറ്റരുതെന്ന് യേശുദാസൻ പറഞ്ഞിരുന്നതായി അയൽക്കാരി വെളിപ്പെടുത്തുന്നു. അവനെ വീട്ടിൽ കയറ്റരുത്, എന്നെ കൊല്ലും എന്നാണ് പറഞ്ഞത്. സ്വത്തെല്ലാം കൊച്ചുമക്കൾക്കുള്ളതാണ് എന്നും യേശുദാസൻ പറഞ്ഞിരുന്നു. മരിക്കുന്നതിന് മൂന്നുമാസം മുൻപാണ് യേശുദാസിന്റെ സ്വത്തുക്കൾ സഹോദരൻ ഗബ്രിയേലിന്റെ പേരിലാക്കിയത്. അയൽ വീട്ടിലെ കാര്യങ്ങളിൽ ഇടപെടരുതെന്ന് ഗബ്രിയേൽ അയൽക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ അയൽവീട്ടിൽ നിന്നു കാഴ്ച മറയ്ക്കും വിധം മതിൽ നിർമിച്ചു. യേശുദാസും ഗബ്രിയേലും അകൽച്ചയിൽ ആയിരുന്നുവെന്നും അയൽക്കാരി വ്യക്തമാക്കുന്നു.
കഴിഞ്ഞ മാർച്ച് 20നാണ് യേശുദാസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യേശുദാസിന്റെ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി രാസ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. യേശുദാസ് മരിച്ച ദിവസം ആശുപത്രിയിൽ കൊണ്ടുപോകുന്നതിനടക്കം ആരെയും ഗബ്രിയേൽ അടുപ്പിച്ചില്ലെന്നും അയൽക്കാരി പറഞ്ഞു.
