നവീകരണത്തിനുശേഷം പുനലൂർ നഗരസഭയുടെ വൈദ്യുതശ്മശാനം ആദ്യമായി പ്രവർത്തിപ്പിച്ചത് പൂട്ട് പൊളിച്ച്. പുനലൂർ നഗരസഭയുടെ തൊളിക്കോട്ടെ വാതകശ്മശാനത്തിലാണ് ജീവനക്കാരൻ സമയത്ത് എത്താതിരുന്നതിനെ തുടർന്ന് പൂട്ട് പൊളിച്ച് മൃതദേഹം സംസ്കരിക്കേണ്ടി വന്നത്

കൊല്ലം: നവീകരണത്തിനുശേഷം പുനലൂർ നഗരസഭയുടെ വൈദ്യുതശ്മശാനം ആദ്യമായി പ്രവർത്തിപ്പിച്ചത് പൂട്ട് പൊളിച്ച്. പുനലൂർ നഗരസഭയുടെ തൊളിക്കോട്ടെ വാതകശ്മശാനത്തിലാണ് ജീവനക്കാരൻ സമയത്ത് എത്താതിരുന്നതിനെ തുടർന്ന് പൂട്ട് പൊളിച്ച് മൃതദേഹം സംസ്കരിക്കേണ്ടി വന്നത്. യന്ത്രത്തകരാർമൂലം ഒന്നേകാൽ വർഷമായി ശ്മശാനം പ്രവർത്തിപ്പിച്ചിരുന്നില്ല. പുതിയ ഭരണസമിതി പ്രഥമ പരിഗണന നൽകി ശമന തീരമെന്ന വൈദ്യുത ശ്മശാനത്തിന്റെ തകരാർ പരിഹരിച്ചു. അനാഥാലയത്തിൽ മരിച്ച ജോണിയെന്ന 69-കാരനായ നിർമാണത്തൊഴിലാളിയുടെ മൃതദേഹമാണ് ശമന തീരത്തിൽ തകരാർ പരിഹരിച്ച ശേഷം ആദ്യമായി സംസ്കരികാൻ കൊണ്ടുവന്നത്. അനാഥലയത്തിൽ കഴിഞ്ഞിരുന്ന ജോണിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ ആരുമില്ലാത്തതിനാൽ നഗരസഭ സൗജന്യമായി ശമന തീരത്തിൽ സംസ്കരിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

നഗരസഭാ ചെയർമാൻ എം എ രാജഗോപാൽ ഉൾപ്പെടെ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തി. എന്നാൽ താക്കോൽ സൂക്ഷിച്ചിരുന്ന ജീവനക്കാരനെത്താതിരുന്നതാണ് പൂട്ടുപൊളിക്കാൻ കാരണമായത്.11 മണിയ്ക്ക് എത്തിച്ച മൃതദേഹവുമായി ഒരു മണിക്കൂർ കാത്തിരുന്ന ശേഷമാണ് പൂട്ടുപൊളിച്ചത്. 12 മണിയോടെ മൃതദേഹം ചേംബറിലേക്കു മാറ്റി. ഇതിന്റെ വാതിൽ അടയ്ക്കാതെ ചേംബറിന്റെ ഉള്ളിൽ വാതകം തുറന്നുവിട്ട് തീകൊളുത്തിയതോടെ തീ പുറത്തേക്കാളി. ഈ സമയം ചേംബറിനോട് ചേർന്നുനിൽക്കുകയായിരുന്ന നഗരസഭാധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്ക് നേരെ തീ എത്തി. സമയോചിതമായി ഇവർ ഓടിമാറിയതിനാൽ പൊള്ളലേറ്റില്ല. സമയത്ത് എത്താതിരുന്ന ജീവനക്കാരനെ സസ്പെൻഡ് ചെയ്യാൻ നടപടിയെടുത്തു.

YouTube video player