യുവതിപ്രവേശനത്തിൽ പണ്ഡിതരുടെ നിലപാട് എന്തിന് സർക്കാർ തേടണമെന്ന് രാജരാജ വർമ്മയ്ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ രാധാകൃഷ്ണൻ വാദിച്ചു. നേരത്തെ ഹൈക്കോടതിയിൽ മകരജ്യോതി കേസിൽ അന്വേഷണം വേണ്ടെന്ന് സർക്കാർ നിലപാട് എടുത്തു.
ദില്ലി: ശബരിമല കേസിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് പന്തളം കൊട്ടാര അംഗം രാജ രാജ വർമ്മ. യുവതിപ്രവേശനത്തിൽ പണ്ഡിതരുടെ നിലപാട് എന്തിന് സർക്കാർ തേടണമെന്ന് രാജരാജ വർമ്മയ്ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ രാധാകൃഷ്ണൻ വാദിച്ചു. നേരത്തെ ഹൈക്കോടതിയിൽ മകരജ്യോതി കേസിൽ അന്വേഷണം വേണ്ടെന്ന് സർക്കാർ നിലപാട് എടുത്തു. വിശ്വാസകാര്യങ്ങളിൽ ഇടപെടാനില്ലെന്നാണ് സർക്കാർ അന്ന് പറഞ്ഞത്. എന്നാൽ ശബരിമലയുടെ കാര്യത്തിൽ സർക്കാരിന് അതിന് കഴിയുന്നില്ലെന്നും സർക്കാരിന്റെ പല നിലപാടും വിശ്വാസികളെ വ്രണപ്പെടുത്തിയെന്നും അഭിഭാഷകൻ വാദം ഉന്നയിച്ചു.
അതേസമയം, പള്ളികളിൽ പ്രവേശിക്കുന്നതിന് സ്ത്രീകൾക്ക് നിയന്ത്രണമില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ അഭിഭാഷകൻ വാദിച്ചു. സ്ത്രീകള്‍ക്ക് നമസ്കരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലഎന്നാല് സ്ത്രീകള്‍ പള്ളിയില്‍തന്നെ നിസ്കരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും വാദം ഉന്നയിച്ചു.കേസിൽ സുപ്രീംകോടതി ചൊവ്വാഴ്ച് വീണ്ടും വാദം കേൾക്കും. വാദം തീർക്കാനുള്ളവരുടെ പട്ടിക ചീഫ് ജസ്റ്റിസ് ഇന്ന് ആരാഞ്ഞു, സംസ്ഥാന സർക്കാരിന്റെ വാദവും തുടർ ദിവസങ്ങളിൽ ഉണ്ടാകും.


