കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ല. തുടർന്ന് ശസ്ത്രക്രിയകൾ മാറ്റിവെച്ചു. സർജിക്കൽ ബ്ലോക്കിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകൾ തകരാറിൽ ആയതാണ് കാരണം.
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മാറ്റിവെച്ചു. സർജിക്കൽ ബ്ലോക്കിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകൾ തകരാറിൽ ആയതാണ് കാരണം. പമ്പുകൾ നന്നാക്കാനുള്ള പണികൾ ആരംഭിച്ചു. ശുചിമുറികളിലേക്ക് അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി ടാങ്കറുകളിൽ വെള്ളം എത്തിക്കും.
പ്രശ്ന പരിഹാരത്തിനുള്ള അതിവേഗ നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ മുതലാണ് ടാങ്കറിലേക്ക് വെള്ളമടിക്കുന്നതിൽ പ്രതിസന്ധി നേരിട്ടത്. പുതിയ സർജിക്കൽ ബ്ലോക്കിൻ്റെ എട്ടാം നിലയിലാണ് വാട്ടർ ടാങ്കുകൾ ഉള്ളത്. ഈ വാട്ടർടാങ്കറുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പുകളും മോട്ടോറുകളും ആണ് തകരാറിലായത്. വെള്ളമില്ലാതായതോടെ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്ക്രിയകൾ മുടങ്ങിയിരിക്കുകയാണ്. 21ഓളം ശസ്ത്രക്രിയകളായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.
