സ്വകാര്യ ബസ് ഡ്രൈവറെ ബസിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആറന്മുള എരുമക്കാട് സ്വദേശി ശ്രീജിത്ത് ആണ് അറസ്റ്റിലായത്.
പത്തനംതിട്ട: പത്തനംതിട്ട മാലക്കരയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആറന്മുള എരുമക്കാട് സ്വദേശി ശ്രീജിത്ത് ആണ് അറസ്റ്റിലായത്. ഏപ്രിൽ 23ന് മാലക്കരയിൽ വെച്ചായിരുന്നു ആക്രമണം നടത്തിയത്. തെക്കേമല സ്വദേശി ശ്രീജീവിനെയാണ് ആക്രമിച്ചത്. ഭാര്യയുമായി ശ്രീജീവിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ആയിരുന്നു ആക്രമണം എന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ പോയ പ്രതിയെ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്.

