വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിൽ ടി സിദ്ദിഖ് എംഎൽഎയെ കൂവിയ സംഭവത്തിൽ കെഎസ്എഫ്ഇ റീജ്യണൽ മാനേജർക്കെതിരെ പരാതിയുമായി കെഎസ്‍യു. കെഎസ്എഫ്ഇ റീജ്യണൽ മാനേജരായ അഞ്ജന അനീഷ് എംഎൽഎയെ കൂവി അപമാനിച്ചുവെന്നാണ് പരാതി. പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും കൂവിയിട്ടില്ലെന്നുമാണ് അഞ്ജന അനീഷ് വ്യക്തമാക്കുന്നത്.
കല്‍പ്പറ്റ: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിൽ ടി സിദ്ദിഖ്എംഎൽഎയെ കൂവിയ സംഭവത്തിൽ കെഎസ്എഫ്ഇ റീജ്യണൽ മാനേജർക്കെതിരെ പരാതിയുമായി കെഎസ്‍യു. കെഎസ്എഫ്ഇ റീജ്യണൽ മാനേജരായ അഞ്ജന അനീഷ് എംഎൽഎയെ കൂവി അപമാനിച്ചുവെന്നാണ് പരാതി. ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്കം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു വയനാട് ജില്ലാ പ്രസിഡൻറ് ഗൗതം ഗോകുൽദാസ് പരാതി നൽകി. വാർത്ത ചാനലുകളുടെ ദൃശ്യങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർക്ക് ആണ് പരാതി നൽകിയത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും എംഎല്‍എയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയിട്ടില്ലെന്ന് അഞ്ജന പ്രതികരിച്ചു.



