കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് എറണാകുളത്ത് 16 കാരി ആത്മഹത്യ ചെയ്തു എന്ന വാർത്തയിലെ ദുരൂഹതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ അധ്യാപകൻ. പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അത്തരം തെളിവുകളില്ലെന്നും പിന്നിൽ മറ്റ് കാരണങ്ങളുണ്ടെന്നും അധ്യാപകൻ 

എറണാകുളം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണം. അതിൽ മനം നൊന്ത് എറണാകുളത്ത് 16 കാരിയുടെ ആത്മഹത്യ. കേരളം വളരെ ഞെട്ടലോടെ കേട്ട വാർത്തയാണിത്. പല വിധ കഥകളാണ് ഈ മരണത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. അന്വേഷണങ്ങളും അഭ്യൂഹങ്ങളും പല വഴിക്ക് സഞ്ചരിക്കുമ്പോൾ ഈ കഥകളെ എല്ലാം തള്ളി രംഗത്ത് വന്നിരിക്കുകയാണ് പെൺകുട്ടിയുടെ അദ്ധ്യാപകൻ.

അങ്ങനെ ഒരു കൊറിയൻ സുഹൃത്ത് ഇല്ല, പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അത്തരം തെളിവും ഇല്ല എന്നും അദ്ധ്യാപകൻ പറയുന്നു. അപ്പോൾ എവിടെ നിന്നാണ് ഇത്തരം അഭ്യൂഹങ്ങൾ ഒക്കെ വന്നത്? കേസിലെ കൊറിയൻ ബന്ധത്തിലെ സത്യമെന്ത്? യഥാർത്ഥത്തിൽ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത്? ആരാണ് ഈ മരണത്തിന് ഉത്തരവാദി? പെൺകുട്ടി മരിച്ച് 14 ദിവസം കഴിഞ്ഞിട്ടും പ്രതിയിലേക്കെത്താൻ പോലീസിന് ഇനിയും സാധിക്കാത്തത് എന്താണ്? അധ്യാപകന് പറയാനുള്ളത് മറ്റൊന്നാണ്.

ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണത്തിനു പിന്നില്‍ ദുരൂഹമായ കാരണങ്ങളുണ്ടെന്ന ആരോപണമാണ് കുട്ടിയുടെ അധ്യാപകന്‍ ഉന്നയിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ യുവാവിന്‍റെ മരണത്തില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന ആദിത്യ ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഈ ഇന്‍സ്റ്റ അക്കൗണ്ടുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് അധ്യാപകന്‍ പറയുന്നത്.

കൊറിയന്‍ ഭ്രമം ബാധിച്ച പതിനായിരക്കണക്കിന് കൗമാരക്കാര്‍ നമുക്കിടയിലുണ്ടെന്നിരിക്കെ സംഭവത്തില്‍ കൂടുതല്‍ രവത്തോടെയുളളഅന്വേഷണം അനിവാര്യമാണ്. പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ഒരു കത്തെഴുവച്ച് ജീവനൊടുക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടും. കത്തിലെഴുതിയത് വായിച്ച് അതാണ് മരണകാരണമെന്ന് ഉറപ്പിച്ച് പൊലീസ് കാര്യമായ അന്വേഷണത്തിന് മുതിര്‍ന്നില്ല. കത്തിലെഴുതിയത് പോലെ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്‍റെ മരണത്തില്‍ മനംനൊന്താണ് മരിച്ചതെന്ന നിഗമനത്തിൽ അവസാനിപ്പിച്ച മട്ടാണെന്നാണ് വിമര്‍ശനം ഉയരുന്നത്.

കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പികുന്നതൊന്നുമില്ല, ആകെ പതിനാറ് ഫോളോവേര്‍സ് മാത്രമാണ് ഉള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. ഇതിനെല്ലാം പുറമെ കൊറിയന്‍ സുഹൃത്തിന്‍റെതെന്ന് പറഞ്ഞ് കുട്ടിക്ക് ലഭിച്ച സമ്മനം നാട്ടില്‍ കിട്ടുന്ന കുറഞ്ഞ വിലയുടെ വാച്ചായിരുന്നു. ഇതിലൊന്നും പൊലീസ് കാര്യമായി അന്വേഷിച്ചില്ല. കുട്ടിയുടെ ഫോണ്‍ തുറന്ന് പരിശോധിച്ചത് ഒരാഴ്ചക്ക് ശേഷമാണ്. ചാറ്റുകളെല്ലാം മായ്ച്ച നിലയിലായിരുന്നു.

ഈ കുട്ടിയുടെ മരണം കൊറിയന്‍ സുഹൃത്ത് കാരണമല്ലെന്ന് പറയുമ്പോഴും. സ്കൂളിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ ബാധിച്ച കൊറിയന്‍ ഭ്രമത്തില്‍ ആശങ്കയുണ്ടെന്നും അധ്യാപകന്‍ പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കണണെന്നും. ഇതിന് പൊലീസ് ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ചൂണ്ടിക്കാട്ടുകയാണ് അധ്യാപകര്‍