ദേവസ്വം ഭണ്ഡാരത്തിൽ നിന്നും മോഷണം നടത്തിയ താല്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിൽ നിന്നുമാണ് മോഷമം നടത്തിയത്

പത്തനംതിട്ട: ദേവസ്വം ഭണ്ഡാരത്തിൽ നിന്നും മോഷണം നടത്തിയ താല്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിൽ നിന്നുമാണ് മോഷമം നടത്തിയത്. സംഭവത്തില്‍ തൃശൂർ ശ്രീനാരായണപുരം വെമ്പനല്ലൂർ സ്വദേശിയായ രതീഷ് കെ ആർ (43) ആണ് അറസ്റ്റിലായത്. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുതിയ ഭണ്ഡാരത്തിലെ കിഴി കെട്ടഴിക്കുന്ന താത്ക്കാലിക ജീവനക്കാരനാണ് രതീഷ്. ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്ക് പോകുന്ന സമയം ഭണ്ഡാരത്തിലെ ദൈനംദിന പരിശോധന നടത്തവെ ഇയാളുടെ കൈയുറക്കുള്ളിൽ നിന്നും വെളുത്ത തുണിയിൽ ഒളിപ്പിച്ച നിലയിൽ 3000 രൂപ അടങ്ങിയ പൊതി കണ്ടെത്തുകയായിരുന്നു. തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ബാഗിൽ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന 20130 രൂപ കൂടി കണ്ടെത്തിയിട്ടുണ്ട്.

YouTube video player