കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ. 23 കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആണ് മരിച്ചത്
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ. 19 കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആണ് മരിച്ചത്. കിഷൻ സുനിൽ (23), മുത്തശ്ശി റെജി വി കെ, സഹോദരി റോജ എന്നിവരാണ് മരിച്ചത്. കൃഷൻ നേരത്തെ പോക്സോ കേസിൽ പ്രതിയാണ് എന്ന് പൊലീസ് പറയുന്നു. കൊച്ചു മകൻ മരിച്ച വിഷമത്തിൽ മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



