വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി കല്ലും മണ്ണും വായിൽ ഇടുകയായിരുന്നു. വീട്ടുകാർ വായിൽ നിന്ന് കല്ല് എടുത്തു പുറത്തുകളയാൻ ശ്രമിച്ചെങ്കിലും ഒരു കല്ല് തൊണ്ടയിൽ കുടുങ്ങിപ്പോയി.

മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്‍റെ മകൻ അസ്‌ലം നൂഹാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി കല്ലും മണ്ണും വായിൽ ഇടുകയായിരുന്നു.

പെട്ടെന്ന് തന്നെ വീട്ടുകാർ വായിൽ നിന്ന് കല്ല് എടുത്തു പുറത്തുകളയാൻ ശ്രമിച്ചെങ്കിലും ഒരു കല്ല് തൊണ്ടയിൽ കുടുങ്ങിപ്പോയിരുന്നു. സമീപത്തെ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്‍റെ മരണം ആ നാടിനെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

YouTube video player