വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉഷ ജോസഫിന്‍റെ കുടുംബം.  ഇനി ജോലിക്ക് പോകാൻ കഴിയുമോയെന്ന് പോലും അറിയില്ലെന്നും നിലവിലെ ആശുപത്രി ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഉഷയുടെ ബന്ധു ജോയ്സി ബെന്നി പറഞ്ഞു 

ആലപ്പുഴ: വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉഷ ജോസഫിന്‍റെ കുടുംബം. ശസ്ത്രക്രിയ ഉപകരണം വയറ്റിൽ അകപ്പെട്ടതിനെതുടര്‍ന്ന് ഉഷ ഒരുപാട് വേദന അനുഭവിച്ചുവെന്നും ഒരുപാട് പണം ചികിത്സയ്ക്ക് ചെലവായെന്നും ഇനി ജോലിക്ക് പോകാൻ കഴിയുമോയെന്ന് പോലും അറിയില്ലെന്നും നിലവിലെ ആശുപത്രി ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഉഷയുടെ ബന്ധു ജോയ്സി ബെന്നി പറഞ്ഞു. ചികിത്സാ വീഴ്ചയിൽ ഉഷയ്ക്ക് നഷ്ടപരിഹാരം നൽകണം. മൂത്രത്തിൽ രക്തം വന്നത് ശസ്ത്രക്രിയ ഉപകരണം കാരണമാണ്. ഉപകരണം തട്ടിയാണ് മൂത്ര സഞ്ചിയിൽ മുറിവുണ്ടായത്. ഉപകരണം വയറ്റിൽ കിടന്ന് ദ്രവിച്ച് ഒടിഞ്ഞു. ഉപകരണം കുത്തി നിന്ന ഭാഗത്താണ് കല്ല് രൂപപ്പെട്ടത്. ശസ്ത്രക്രിയ ചെയ്ത ഡോക്ടറാണ് ഉത്തരവാദി. ജീവനക്കാര്‍ കുറവായിരുന്നെങ്കിൽ എന്തിനാണ് അന്ന് ശസ്ത്രക്രിയ നടത്തിയതെന്നും ജോയ്സി ബെന്നി ചോദിച്ചു.

YouTube video player