ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ മേടവിഷുവിനോട് അനുബന്ധിച്ചുള്ള വിഷുക്കണി ദർശനം നാളെ, ഏപ്രിൽ 15 ബുധനാഴ്ച നടക്കും
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ മേടവിഷുവിനോട് അനുബന്ധിച്ചുള്ള വിഷുക്കണി ദർശനം നാളെ, ഏപ്രിൽ 15 ബുധനാഴ്ച നടക്കും. ഇത് സംബന്ധിച്ച് ഭക്തജനങ്ങൾക്കായുള്ള ദർശന സമയക്രമം ക്ഷേത്ര ഭരണസമിതി പുറത്തിറക്കിയിട്ടുണ്ട്.
വിഷുദിനത്തിലെ പ്രത്യേക സമയക്രമം:
രാവിലെയുള്ള ദർശന സമയം
03.00 മുതൽ 04.30 വരെ: വിഷുക്കണി ദർശനം.
05.30 : അഭിഷേകം, ദീപാരാധന.
08.30 മുതൽ 11.15 വരെ: ദർശനം.
12.00 മുതൽ 12.30 വരെ: ദർശനം.
വൈകുന്നേരത്തെ ദർശന സമയം:
04.30 മുതൽ 06.15 വരെ.
06.45 മുതൽ 07.20 വരെ.
അത്താഴ ശീവേലിക്ക് ശേഷം ദർശനം ഉണ്ടായിരിക്കുന്നതാണെന്നും ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.



