പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളെ തുടർന്നുണ്ടായ വിമാന യാത്രാ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്ക് കത്തയച്ചു. വിമാന സർവീസുകൾ റദ്ദാക്കിയതും ടിക്കറ്റ് നിരക്ക് വർധിച്ചതും പ്രവാസികളെ ദുരിതത്തിലാക്കിയെന്നും ചൂണ്ടിക്കാട്ടി
തിരുവനനന്തപുരം: പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മേഖലയിലെ വിമാനയാത്ര പ്രതിസന്ധിയില്‍ പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കിഞ്ചരപു രാംമോഹന്‍ നായിഡുവിന് കത്തയച്ച് രമേശ് ചെന്നിത്തല. വിമാന യാത്രാ പ്രതിസന്ധി നേരിടുന്ന ഗള്‍ഫ് രാജ്യങ്ങളിലെ കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികളുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. മെയ് 31 വരെ ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയിലെ വിമാന കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ കാരണം പല സര്‍വീസുകളും റദ്ദാക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ പശ്ചിമേഷ്യന്‍ വ്യോമപാത നിയന്ത്രണങ്ങളും വിമന കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ടിക്കറ്റ് നിരക്ക് വർധനയിലും പരിഹാരം കാണണം
തുടര്‍ന്ന് എയര്‍ ഇന്ത്യ 690 സര്‍വീസുകള്‍ റദ്ദാക്കുകയും ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ 90 ശതമാനം കുറക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. എമിറേറ്റ്‌സ്, ഫ്ലൈദുബായ് പോലുള്ള വിദേശ വിമാനകമ്പനികള്‍ ഈ സാഹചര്യം പരമാവധി ദുരുപയോഗം ചെയ്യുക കൂടി ചെയ്തപ്പോള്‍ പ്രവാസികള്‍ വല്ലാത്ത പ്രതിസന്ധിയിലായി. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരും വ്യോമയാന മന്ത്രാലയവും അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണം. ഗള്‍ഫ് രാജ്യങ്ങളുമായി നയതന്ത്ര തലത്തില്‍ ഇടപെട്ട് കൂടുതല്‍ ഇന്ത്യന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുകയും വിമാന നിരക്ക് നിയന്ത്രിക്കുകയും വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അടിയന്തഘട്ടത്തില്‍ ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് സ്പെഷല്‍ നിരക്കില്‍ വിമാന യാത്ര ഏര്‍പ്പാട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
