ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് യുവതിയുടെ ആവശ്യം. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും യുവതി പരാതിയിൽ പറയുന്നു.

തിരുവനന്തപുരം: വാഹനാപകട സമയത്ത് യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ പൊലീസിനെതിരെ യുവതി ഡിജിപിക്ക് പരാതി നൽകി. ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി പരാതിയിൽ പറയുന്നു.

താൻ പറഞ്ഞ പല കാര്യങ്ങളും ഒഴിവാക്കിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. പ്രതിയെ സഹായിക്കുന്ന തരത്തിലുള്ള വകുപ്പുകൾ ആണ് പൊലീസ് ചുമത്തിയതെന്നും യുവതി പറയുന്നു. കായംകുളം പൊലീസ് സത്യസന്ധമായി കേസ് അന്വേഷിക്കില്ലെന്നും ഒന്നാം പ്രതിയെ സഹായിക്കുന്ന പ്രവർത്തികൾ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായും യുവതിയുടെ പരാതിയിലുണ്ട്.