എറണാകുളം പച്ചാളത്ത് യുവാവിനെ ഫ്രൈയിംങ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പച്ചാലം സ്വദേശി 40 വയസുള്ള ആൽ ജൂഡാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് സിനോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിനോഷിന്‍റെ വീട്ടിൽ ഇന്നലെ രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് തർക്കമുണ്ടായപ്പോൾ ഫ്രൈയിങ് പാൻ എടുത്ത് തലയ്ക്കടിക്കുകയായിരുന്നു
എറണാകുളം: എറണാകുളം പച്ചാളത്ത് മദ്യലഹരിയിലെ തർക്കത്തിൽ സുഹൃത്തിനെ ഫ്രൈയിങ് പാൻ കൊണ്ട് അടിച്ചു കൊലപ്പെടുത്തി. പച്ചാളം സ്വദേശി ആൽ ജൂഡാണ് കൊല്ലപ്പെട്ടത്. പ്രതി സിനോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആൽ ജൂഡും സിനോഷും സുഹൃത്തുക്കളാണ്. സിനോഷിന്‍റെ പച്ചാളത്തെ വീട്ടിൽ സ്ഥിരമായി എത്തി മദ്യപിക്കാറുണ്ട് ഇരുവരും. ഇന്നലെയും ഇത്തരത്തിൽ ഒന്നിച്ച് ഇരുവരും വീട്ടിൽ മദ്യപിച്ചു. വീടിന്‍റെ ടെറസിൽ മദ്യപാനത്തിനിടെ തർക്കമായി. തർക്കം മൂത്ത് കയ്യാങ്കളിയായി. ഇതിനിടെ ഫ്രൈയിങ് പാനെടുത്ത് സിനോഷ് ആൽ ജൂഡിനെ അടിച്ചു. തലയ്ക്കേറ്റ അടിയിൽ ഇയാൾ കൊല്ലപ്പെട്ടു. സിനോഷിന്‍റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആളുകളാണ് മൃതദേഹം രാവിലെ കണ്ടത്. തൊട്ടടുത്ത് സിനോഷും കിടക്കുന്നുണ്ടായിരുന്നു. പൊലീസ് എത്തിയപ്പോൾ സിനോഷ് കുറ്റം സമ്മതിച്ചു. സംഭവ സമയം മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.

