ആദിലുമായി വിവാഹം കഴിച്ചിട്ടില്ലെന്നും ആദ്യ വിവാഹത്തിൽ ഹസ്നയ്ക്ക് മൂന്ന് മക്കളുണ്ടെന്നും പൊലീസ് പറഞ്ഞു. ഈങ്ങാപ്പുഴയിൽ മകൻ വെട്ടിക്കൊന്ന സുബൈദയയുടെ സഹോദരി സക്കീനയുടെ മകനാണ് ഹസ്നയുടെ ഇപ്പോഴത്തെ പങ്കാളിയായ ആദിൽ.
കോഴിക്കോട്: താമരശ്ശേരിയിൽ യുവതി ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ ഹസ്നയെയാണ് (34) വാടക്ക് താമസിച്ചിരുന്ന അപ്പാർട്ട്മെമെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ മോചിതയായ യുവതി എട്ട് മാസത്തോളമായി പുതുപ്പാടി ചോയിയോട് വേനകാവ് കൈതപ്പൊയിലിൽ അദിൽ എന്ന 29 കാരനായ യുവാവിനൊപ്പം താമസിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആദിലുമായി വിവാഹം കഴിച്ചിട്ടില്ലെന്നും ആദ്യ വിവാഹത്തിൽ ഹസ്നയ്ക്ക് മൂന്ന് മക്കളുണ്ടെന്നും പൊലീസ് പറഞ്ഞു. 13 വയസുള്ള മൂത്തമകൻ മാത്രമാണ് ഇപ്പോൾ ഹസ്നയുടെ കൂടെ താമസിക്കുന്നുള്ളൂ. മറ്റ് രണ്ടു മക്കളേയും മുൻ ഭർത്താവ് കാണിച്ചു കൊടുക്കാത്തതിലും മറ്റും ഹസ്നക്ക് മനോവിഷമം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആദിലും വിവാഹമോചിതനാണ്. ഈങ്ങാപ്പുഴയിൽ മകൻ വെട്ടിക്കൊന്ന സുബൈദയയുടെ സഹോദരി സക്കീനയുടെ മകനാണ് ഹസ്നയുടെ ഇപ്പോഴത്തെ പങ്കാളിയായ ആദിലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ രാവിലെ പത്തുമണിയോടെയാണ് ഹസീനയെ അപ്പാർട്ട്മെമെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 10 മണിയായിട്ടും മുറി തുറക്കാത്തതിനെ തുടർന്നാണ് അപ്പാർട്ട്മെന്റിൽ തൊട്ടടുത്ത റൂമിലായിരുന്ന ആദിൽ ഫ്ളാറ്റ് ഉടമസ്ഥനെ വിളിച്ചുവരുത്തി. പിന്നീട് വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറിയപ്പോഴാണ് യുവതിയെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടതെന്ന് പോലീസ് പറഞ്ഞു. പരിശോധനയിൽ ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹസ്നയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


