ഇടുക്കി മറയൂരിൽ വിനോദസഞ്ചാരി പാറയിൽ നിന്ന് കാൽവഴുതി വീണ് മരിച്ചു. കൊല്ലം ചിതറ സ്വദേശി ദീപക് (29) ആണ് മരിച്ചത്. കാന്തല്ലൂർ പെരടി പള്ളത്ത് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയപ്പോഴായിരുന്നു സംഭവം

ഇടുക്കി: ഇടുക്കി മറയൂരിൽ വിനോദസഞ്ചാരി പാറയിൽ നിന്ന് കാൽവഴുതി വീണ് മരിച്ചു. കൊല്ലം ചിതറ സ്വദേശി ദീപക് (29) ആണ് മരിച്ചത്. കാന്തല്ലൂർ പെരടി പള്ളത്ത് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. വെള്ളച്ചാട്ടത്തിൽ ഇറങ്ങിയതിനിടെ പാറയിൽ നിന്ന് തെന്നി വീഴുകയായിരുന്നു. അഞ്ചംഗ സുഹൃത്തുക്കളുമായാണ് ദീപക് മറയൂർ സന്ദർശിക്കാൻ എത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

YouTube video player