തേവലക്കര പടപ്പനാലിൽ രാവിലെ എട്ടരയോടെയായിരുന്നു അപകടം. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൾ മുത്തലിഫ് ആണ് മരിച്ചത്.

കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൾ മുത്തലിഫ് ആണ് മരിച്ചത്. തേവലക്കര പടപ്പനാലിൽ രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഒരേ ദിശയില്‍ പോവുകയായിരുന്ന സ്‌കൂട്ടറിനെ സഫ എന്ന സ്വകാര്യ ബസ് ഇടിച്ചിടുകയായിരുന്നു. അബ്ദുൾ മുത്തലിഫിന് ഒപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന രാധാകൃഷ്ണപിള്ളയ്ക്ക് നിസാര പരിക്കേറ്റു. സ്കൂട്ടറിൻ്റെ പിന്നിൽ ഇരുന്ന അബ്ദുൾ മുത്തലിഫ് റോഡിൽ തലയിടിച്ച് വീണു. ഇരുവരും നിർമ്മാണ തൊഴിലാളികളാണ്. രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.

YouTube video player