നെയ്യാറ്റിൻകരയിൽ ബാര്‍ ജീവനക്കാരനായ ആസാം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കുന്നത്തുകാലിലെ ബാറിലെ ജീവനക്കാരനായ ബിനോയ് ഡോളിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് സംശയം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബാര്‍ ജീവനക്കാരനായ ആസാം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കുന്നത്തുകാലിലെ ബാറിലെ ജീവനക്കാരനായ ആസാം സ്വദേശി ബിനോയ് ഡോളിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴെ വീണ് തലയിടിച്ച് രക്തം വാർന്ന് മരിച്ചതായാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഹിൽപാലസ് ബാറിലെ ജീവനക്കാരനായ ഇയാൾ ജോലി മതിയാക്കി നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിരുന്നു. ഇന്ന് മൂന്നു മണിയോടു കൂടിയാണ് സമീപത്തെ കടക്കാരൻ മൃതദേഹം കാണുന്നത്. തുടർന്ന് വെള്ളറട പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോയി.ർ

YouTube video player