പെരിയാറിന്റെ കുറുകെയുള്ള ശബരിപാത പുഴയുടെ പാലത്തിൽ നിന്നാണ് അഞ്ജന പുഴയിൽ വീണത്.
കൊച്ചി: പുഴയിൽ വീണ കോളേജ് വിദ്യാർഥിനി മരിച്ചു. പെരുമ്പാവൂർ മുടക്കുഴ ഇളമ്പകപ്പിള്ളി പനമഠം വീട്ടിൽ ബിജുവിന്റെയും ബിന്ദുവിന്റെയും മകൾ അഞ്ജന ബിജു (22) ആണ് മരിച്ചത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ ബി എ വിദ്യാർഥിനിയാണ്. തിങ്കളാഴ്ച രാവിലെ 10.30യോടെയാണ്അ ഞ്ജന ബിജു പെരിയാറിന്റെ കുറുകെയുള്ള ശബരിപാത പുഴയുടെ പാലത്തിൽ നിന്നാണ് പുഴയിൽ വീണത്. കണ്ട് നിന്നവർ ഉടനെ ആളുകളെ വിളിച്ച് കൂട്ടി, അഞ്ജനയെ പുഴയിൽ നിന്നെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പെരുമ്പാവൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഡിവൈഎഫ്ഐ മുടക്കുഴ മേഖലയുടെ വൈസ് പ്രസിഡന്റാണ് അഞ്ജന. അമ്മ ബിന്ദു സിപിഎം മുടക്കുഴ ലോക്കൽ കമ്മിറ്റി അംഗമാണ്. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും. സഹോദരി: അനശ്വര.


