. ഒരു മാസത്തെ പരോള്‍ കഴിഞ്ഞ് ജയിലിലെത്തി വെറും മൂന്നാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും പരോൾ കിട്ടിയത്. പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടിയാണ് ഇയാൾ സെൻട്രൽ ജയിലിൽ നിന്നും ഇത്തവണ പരോളിലിറങ്ങിയത്.

കണ്ണൂർ: പൊലീസിന് നേരെ ബോബെറിഞ്ഞ കേസിൽ പ്രതിയായ സിപിഎം നേതാവിന് വാരിക്കോരി പരോൾ. പൊലീസിനെ ബോംബറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശിക്ഷയിൽ കഴിയുന്ന പയ്യന്നൂരിലെ സിപിഎം നേതാവ് വി.കെ നിഷാദിനാണ് വീണ്ടും പരോൾ അനുവദിച്ചത്. ഒരു മാസത്തെ പരോള്‍ കഴിഞ്ഞ് ജയിലിലെത്തി വെറും മൂന്നാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും പരോൾ കിട്ടിയത്. പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടിയാണ് ഇയാൾ സെൻട്രൽ ജയിലിൽ നിന്നും ഇത്തവണ പരോളിലിറങ്ങിയത്. പ്രതിയുടെ പരോൾ അപേക്ഷ സൂപ്രണ്ട് തള്ളിയപ്പോൾ ഹൈക്കോടതിയെ സമീപിച്ചാണ് ഉത്തരവ് നേടിയത്.

കേസിലെ കൂട്ടുപ്രതിയായ ടി.സി.വി നന്ദകുമാറും ഇപ്പോൾ പരോളിലാണ്. കഴിഞ്ഞ നവംബർ 25ന് ആണ് ഇരുവരെയും പൊലീസിനെ ആക്രമിച്ച കേസിൽ കോടതി 20 വർഷത്തേക്ക് ശിക്ഷിച്ചത്. ശിക്ഷ ലഭിച്ച് ഒരു മാസത്തിനുള്ളിൽ ആറു ദിവസത്തേക്ക് പരോൾ നൽകിയിരുന്നു. പിതാവിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയുള്ള അപേക്ഷയിലാണ് അന്ന് ജയിൽ വകുപ്പ് അടിയന്തര പരോൾ അനുവദിച്ചത്. പയ്യന്നൂർ നഗരസഭയിൽ 46 ആം വാർഡിൽ നിന്ന് എൽഡിഎഫ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ആളാണ് നിഷാദ്. ജയിലിൽ ആയതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ നിഷാദിന് കഴിഞ്ഞിരുന്നില്ല.