അന്വേഷണത്തിൽ രൂപമാറ്റം വരുത്തിയ നിലയിൽ ബൈക്ക് പൊലീസ് കണ്ടെത്തി. പല ഭാഗങ്ങളും ഊരിമാറ്റിയ നിലയിലാണ് പൊലീസ് കണ്ടെടുത്തത്. തിരിച്ചറിയാതിരിക്കാൻ ബൈക്കിലെ സ്റ്റിക്കറുകളും പ്രതികൾ മാറ്റിയിരുന്നു.

വയസുകാരായ മൂന്ന് പോത്തൻകോട് സ്വദേശികളാണ് പിടിയിലായത്. രണ്ടുദിവസം മുമ്പായിരുന്നു സംഭവം. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന് പിന്നിലായി നേതാജി ലെയ്‌ൻ ശിവനഗറിലെ അനിലിന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് സംഘം കവർന്നത്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്. ഹെൽമറ്റ് ധരിച്ച സംഘം അനിലിന്‍റെ വീടിന് മുന്നിൽ ബൈക്ക് നിറുത്തിയ ശേഷം ഒരാൾ അകത്തേക്ക് കയറി വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കുമായി സൈനിക സ്‌കൂൾ - ചന്തവിള റോഡ് വഴി രക്ഷപ്പെടുകയായിരുന്നു.

 വീട്ടുകാർ പരാതി തുടർന്ന് നടത്തിയ അന്വേഷണത്തിൽ രൂപമാറ്റം വരുത്തിയ നിലയിൽ ബൈക്ക് പൊലീസ് കണ്ടെത്തി. പല ഭാഗങ്ങളും ഊരിമാറ്റിയ നിലയിലാണ് പൊലീസ് കണ്ടെടുത്തത്. തിരിച്ചറിയാതിരിക്കാൻ ബൈക്കിലെ സ്റ്റിക്കറുകളും പ്രതികൾ മാറ്റിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളെയും തിരിച്ചറിഞ്ഞാണ് പൊലീസ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലുള്ള കൗമാരക്കാരെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണെന്നും ഇവരെ സ്റ്റേഷനിലെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തുമെന്നും കഴക്കൂട്ടം പൊലീസ് അറിയിച്ചു.