ശരത് ബാബു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള ഒരു സ്ഥാപനത്തി ല്‍ ജോലിചെയ്യുന്നതിനിടെ യാലോഷിലെ റോഷസ്റ്റ് കാസ്റ്റലില്‍ എറ്റിയാന്റെ മകളായ മനോണിനെ പരിചയപ്പെടുന്നത്
മലപ്പുറം: ഫ്രാന്‍സില്‍ നിന്നുള്ള മനോണിന്റെ കഴുത്തില്‍ മലപ്പുറം ഒഴൂര്‍ സ്വദേശി കുറുവട്ടിശ്ശേരി ശരത് താലിചാര്‍ത്തിയതോടെ ദേശാതിര്‍ത്തികള്‍ മാഞ്ഞു. 'കേരള ഈസ് നൈസ്, ഓള്‍സോ കേരള ബോയ് - ഫ്രാന്‍സുകാരി മനോണിന്റെ വാക്കുകള്ക്കളില് ചെറിയൊരു നാണമുണ്ടായിരുന്നു. ചന്ദന നിറത്തിലുള്ള പട്ടുസാരിയും തലയില്‍ മുല്ലപ്പൂവും നെറുകയില്‍ സി ന്ദുരവുമണിഞ്ഞ് കതിര്‍മണ്ഡപത്തിലിരുന്ന മനോണിന് ഒഴൂര്‍ കുറുവട്ടി ശ്ശേരി സ്വദേശി കാഞ്ഞിരത്തില്‍ ശരത്ബാബു താലിചാര്‍ത്തി. കടല്‍ കടന്ന പ്രണയസാഫല്യത്തിന്റെ കഥയാണ് മനോണിനും ശരത്ബാബുവിനും പറയാനുള്ളത്. ഒഴൂരിലെ കാഞ്ഞിരത്തില്‍ രാമദാസന്റെയും സുശീലയുടെയും മകനായ ശരത് ബാബു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള ഒരു സ്ഥാപനത്തി ല്‍ ജോലിചെയ്യുന്നതിനിടെ യാലോഷിലെ റോഷസ്റ്റ് കാസ്റ്റലില്‍ എറ്റിയാന്റെ മകളായ മനോണിയെ യാദൃശ്ചികമായാണ് പരിചയപ്പെടുന്നത്.
ഭിന്നശേഷി കുട്ടികളെ പരിചരിക്കുന്ന കൊയിലാണ്ടി നന്ദിബസാറിലുള്ള ആശാനികേതനില്വച്ച് 2019ലാണ് ശരത്ബാബുവും മനോണും പരിചയപ്പെടുന്നത്. ശരത് ഇവിടെ അസിസ്റ്റന്റ് കമ്യൂണിറ്റി ലീഡറായിരുന്നു. വളണ്ടിയറായി എത്തിയതാണ് മനോണ്. ഇരുവരുടെയും സൗഹൃദം പ്രണയമായി വളര്‍ന്നു.ദേശവും സംസ്കാരവും വിഭിന്നങ്ങളാണെ ന്നത് കൊണ്ട് മാത്രം തന്റെ പ്ര ണയിനിയെ കൈവിടാന്‍ തയ്യാറാകാതിരുന്ന ശരതിന് പിന്തുണയുമായി കുടുംബവുമെത്തി യതോടെ ഒടുവില്‍ ഇരുകുടും ബങ്ങളും ചേര്‍ന്ന് കേരളത്തില്‍ വെച്ച് വിവാഹം നടത്താന്‍ തീരുമാനിച്ചു. ദേശവും സംസ്കാരവും വിഭിന്നങ്ങളാണെ ന്നത് കൊണ്ട് മാത്രം തന്റെ പ്രണയിനിയെ കൈവിടാന്‍ തയ്യാറാകാതിരുന്ന ശരതിന് പിന്തുണയുമായി കുടുംബവുമെത്തിയതോടെ ഒടുവില്‍ ഇരുകുടുംബങ്ങളും ചേര്‍ന്ന് കേരളത്തില്‍ വെച്ച് വിവാഹം നടത്താന്‍ തീരുമാനിച്ചു. കേരളത്തിലെ ലളിത ജീവിതത്തില്‍ ആകൃഷ്ടയായ മനോണും കുടുംബവും വിവാഹചടങ്ങുകള്‍ കേരളത്തില്‍ മതിയെന്ന് തീരുമാനിച്ചു.
തിരൂരിലെ ക്രൗണ്‍ കണ്വെന്ഷന് സെന്ററിലായിരുന്നു വിവാഹം നടന്നത്. ജൂലൈ 18ന് ഫ്രാന്‍സില്‍ പരമ്പരാഗത രീതിയിലും വിവാഹ ചടങ്ങുകള്‍ നടക്കുന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായി മുപ്പതോളം പേരാണ് വിവാഹ ചടങ്ങിന് തിരൂരിലെത്തിയത്. രണ്ടുകൂട്ടം പായസമടക്കം ഗംഭീര സദ്യതന്നെ ശരത്ബാബുവിന്റെ കുടുംബമൊരുക്കി. കേരളീയ ശൈലിയില്‍ വസ്ത്രമണിഞ്ഞാണ് ബന്ധുക്കള്‍ വിവാഹ ചടങ്ങുകളില്‍ എത്തി യത്. ഫ്രാന്‍സിലെ ഇന്റര്‍നാഷണല്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിയമ വിദഗ്ധയാണ് മനോണ്. ഫ്രാന്‍സില്‍ സോഷ്യല്‍ വര്‍ക്കറാണ് ശരത്ബാബു. ഫെബ്രുവരി അവസാനത്തോടെ ഇരുവരും ഫ്രാന്‍സിലേക്ക് തിരിക്കും.


