എഴുത്തുകാരൻ വിആർ സുധീഷിൻ്റെ മാനനഷ്ട കേസിൽ കോൺ​ഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസ് കീഴടങ്ങിയിരുന്നു.

കോഴിക്കോട്: കീഴടങ്ങൽ വാർത്തക്ക് പിന്നാലെ പ്രതികരണവുമായി കോൺ​ഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസ് രം​ഗത്ത്. കോഴിക്കോട് താൻ കീഴടങ്ങിയെന്നും തിരുവനന്തപുരത്തെത്തി സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും വാർത്ത വന്നിരുന്നു. ഇതിനെതിരെയാണ് അവർ രം​ഗത്തെത്തിയത്. ‘അപ്പോൾ നിങ്ങൾ തന്നെ പറ, ഞാൻ ഇപ്പോൾ എവിടെയാ? തിരുന്തോരത്തോ കോഴിക്കോടോ’ എന്നായിരുന്നു പോസ്റ്റ്. എഴുത്തുകാരൻ വിആർ സുധീഷിൻ്റെ മാനനഷ്ട കേസിൽ കോൺ​ഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസ് കീഴടങ്ങിയിരുന്നു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജീസ്ട്രേറ്റ് കോടതി മുമ്പാകെയാണ് കീഴടങ്ങിയത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് കീഴടങ്ങിയത്.