മൂവാറ്റുപുഴയിൽ കീച്ചേരിപ്പടി-നിരപ്പ് റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കാവുങ്കര സ്വദേശി സജൽ (40) ആണ് മരിച്ചത്. ബൈക്കിന്റെ ഹാൻഡിൽ ശരീരത്തിൽ തുളഞ്ഞുകയറിയാണ് ദാരുണാന്ത്യം സംഭവിച്ചത്.
കൊച്ചി: മൂവാറ്റുപുഴയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ കാവുങ്കര മഠത്തിൽ പരേതനായ ഉസ്മാൻ-സൈനബ ദമ്പതിമാരുടെ മകൻ സജൽ (സപ്പു 40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതര മണിയോടെ കീച്ചേരിപ്പടി-നിരപ്പ് റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ ബൈക്കിന്റെ ഹാൻഡിൽ യുവാവിന്റെ ശരീരത്തിൽ തുളഞ്ഞ് കയറി. അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്നലെ ഉച്ചയോടെ സജൽ മരണപ്പെട്ടു. കാറ്ററിഗ് സർവീസ് നടത്തിവരുകയായിരുന്നു സജൽ. ഭാര്യ: ബീമ. മക്കൾ: സൈന, മുഹമ്മദ്, സാബിറ.


