മലപ്പുറം മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നു. ക്ഷേത്രത്തിന്റെ ഉത്തരത്തില്‍ ഒളിപ്പിച്ച താക്കോലെടുത്ത് ശ്രീകോവില്‍ തുറന്ന മോഷ്ടാവ്, വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും ഭണ്ഡാരത്തിലെ പണവും കവര്‍ന്നു.
മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ച വെള്ളി മുഖക്കാപ്പും പൂജാസെറ്റും ഭണ്ഡാരത്തിലെ പണവുമടക്കം വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ന്നു. കഴിഞ്ഞ ദിവസം പൂജാരി നട അടച്ചുപോയ ശേഷമാണ് സംഭവം നടന്നത്.
ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന്റെ പൂട്ടു പൊളിച്ച് അകത്തു കയറിയ കള്ളൻ, ഉത്തരത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്ന താക്കോല്‍ കൈക്കലാക്കിയാണ് ശ്രീകോവില്‍ തുറന്നത്. ഭഗവാന്റെ 950 ഗ്രാം തൂക്കം വരുന്ന വെള്ളി മുഖക്കാപ്പ്, പൂജാസെറ്റ്, വലുതും ചെറുതുമായ ഒമ്പത് ഓട്ടുരുളികള്‍ എന്നിവ മോഷ്ടിച്ചു. കൂടാതെ ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്ന ബാഗും അതിലു ണ്ടായിരുന്ന 1000 രൂപയും ചോറ്റുപാത്രവും പ്രതികള്‍ കൊണ്ടുപോയിട്ടുണ്ട്. ക്ഷേത്രമതിലില്‍ സ്ഥാപിച്ചിരുന്ന നാലു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന പണവും കവര്‍ന്നു.
മോഷ്ടിച്ച വെള്ളി ആഭരണങ്ങള്‍ക്കു മാത്രം വിപണിയില്‍ എഴുപതിനായിരം രൂപയിലധികം വിലവരും. തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് കവര്‍ നടന്ന വിവരം ഭാരവാഹികള്‍ അറിയുന്നത്. തുടര്‍ന്ന് ക്ഷേത്രക്കമ്മിറ്റി അംഗമായ ചുള്ളിയില്‍ ശിവന് പെരുമ്പടപ്പ് പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
