ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു കൊലപാതകം. കിടപ്പുമുറിയിൽ വെച്ചാണ് ക്രിസ്റ്റി ഗീതമ്മയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം മകൻ ക്രിസ്‌റ്റി കേളകം പൊലീസിൽ കീഴടങ്ങി.

കണ്ണൂർ: കണ്ണൂർ കേളകം കണിച്ചാറിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ കൊലപ്പെടുത്തിയത് വാക്കുതർക്കത്തിനൊടുവിലെന്ന് പൊലീസ്. താന്നിക്കുന്ന് സ്വദേശി ഗീതമ്മയാണ് കൊല്ലപ്പെട്ടത്. കിടപ്പുമുറിയിൽ വെച്ചാണ് ഗീതമ്മയെ മകന്‍ ക്രിസ്റ്റി ആക്രമിച്ചത്. സംഭവത്തിന് ശേഷം മകൻ ക്രിസ്‌റ്റി കേളകം പൊലീസിൽ കീഴടങ്ങി. പൊലീസ് സ്റ്റേഷനിൽ അയൽവാസിക്കൊപ്പം സ്‌കൂട്ടറിൽ എത്തിയാണ് ഇയാൾ കീഴടങ്ങിയത്. ബെംഗളൂരുവിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ക്രിസ്റ്റി നാട്ടിലെത്തിയത്. ലഹരികടിമപ്പെട്ട ക്രിസ്റ്റിയുടെ സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. 

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ക്രിസ്റ്റിയും അമ്മ ഗീതമ്മയും രൂക്ഷമായ വാക്കേറ്റമുണ്ടായി. കിടപ്പുമുറിയിൽ വച്ച് ക്രിസ്റ്റി അമ്മയുടെ കഴുത്തിൽ കുത്തി. കത്തി നേരത്തെ കയ്യിൽ കരുതിയിരുന്നു പ്രതി. ഇതേ സമയം വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയാണ് രക്തത്തിൽ കുളിച്ച ഗീതമ്മയെ കാണുന്നത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കളുമായും പ്രതി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ പുറത്തിറങ്ങിയ ക്രിസ്റ്റി അയൽവാസിയുടെ ബൈക്കിൽ കയറി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

സംഭവസമയം മദ്യപിച്ചിരുന്നു ക്രിസ്റ്റി. ബാംഗ്ലൂരിൽ ബിസിഎ വിദ്യാർത്ഥിയായിരുന്ന പ്രതി ഒരാഴ്ച മുമ്പാണ് പഠനം ഉപേക്ഷിച്ചു വീട്ടിലെത്തിയത്. ഒരാഴ്ചയ്ക്കിടെ വീട്ടിൽ പലതവണ തർക്കം ഉണ്ടായി. ഇതിനൊടുവിലാണ് കൊലപാതകം. പൊതുപ്രവർത്തകയായ ഗീതമ്മ മഹിളാമോർച്ച ജില്ലാ കമ്മിറ്റി അംഗമാണ്. കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടിപാർലറും ടൈലറിംഗ് ഷോപ്പും നടത്തിയിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ക്രിസ്റ്റി ലഹരിക്കടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

YouTube video player