വിദ്യാർത്ഥികളായ ദേവാത്മിക, ധനശ്യാം, മുഹമ്മദ് റബി എന്നിവർക്കാണ് കടിയേറ്റത്. കുട്ടികൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

പാലക്കാട്: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ തെരുവുനായ ആക്രമണം. തൃശ്ശൂര്‍, കണ്ണൂർ ജില്ലകളിലാണ് കുട്ടികളെ തെരുവുനായ ആക്രമിച്ചിരിക്കുന്നത്. തൃശ്ശൂർ ദേശമംഗലത്ത് നാലു വയസ്സുകാരനെ തെരുവ് നായ കടിച്ചുകീറി. പാലക്കാട് തൃശൂർ അതിർത്തിയിലെ ദേശമംഗലം ഈസ്റ്റ് പല്ലൂർ നമ്പ്രം പ്രദേശത്താണ് സംഭവം. പൂവാരത്തുടി വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ലാസിലിനെയാണ് തെരുവുനായ കടിച്ചത്.വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കവിളിലും കൈയിലും നായ കടിച്ചു കീറി. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് കുട്ടിയെ രക്ഷിച്ചത്.ഉടൻതന്നെ ദേശമംഗലം ഗവ ആശുപത്രിയിൽ എത്തിച്ച് കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകി. വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ വിളക്കോട്ടൂരിലെ തെരുവ് നായ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് കടിയേറ്റു. വിദ്യാർത്ഥികളായ ദേവാത്മിക, ധനശ്യാം, മുഹമ്മദ് റബി എന്നിവർക്കാണ് കടിയേറ്റത്. കുട്ടികൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

Asianet News Live | Kerala Election | Assembly Election 2026 | Kerala Breaking News | Malayalam News