തിരുവനന്തപുരം ആനാടാണ് അപകടം ഉണ്ടായത്. പാണയം സ്വദേശി വിനയകുമാറാണ് മരിച്ചത്. നിലത്ത് വീണ യുവാവിന്റെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു.
തിരുവനന്തപുരം: ബൈക്കിൽ ഇടിച്ച കാർ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ആനാടാണ് അപകടം ഉണ്ടായത്. പാണയം സ്വദേശി വിനയകുമാറാണ് മരിച്ചത്. വൈകീട്ട് ആറരയോടെ വിനയകുമാർ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിൽ പുറകിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. നിലത്ത് വീണ യുവാവിന്റെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ കരകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

