നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖില്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി ജിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു.
തൃശൂർ: തൃശൂർ മാടക്കത്തറയിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖില്‍ ആണ് മരിച്ചത്. പ്രദേശവാസിയായ യുവാവ് ജിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. നിഖിലിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റു.


