അതിനിടെ ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കോഴിക്കോട് പുതുപ്പാടിയിൽ 11.69 ഗ്രാം എംഡിഎംഎയുമായി ഒരു യുവാവിനെയും എക്സൈസ് സംഘം പിടികൂടി.
തൃശൂർ: തൃശൂർ കാര്യാട്ടുകരയിൽ ബൈക്കിൽ സൂക്ഷിച്ചിരുന്ന മൂന്ന് LSD സ്റ്റാമ്പുകളുമായി സുദീപ് (28) എന്നയാളെ പിടികൂടി. വാടാനപ്പള്ളി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ജി.സുനിൽകുമാറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് സ്റ്റാമ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രതിയെ തടഞ്ഞു വയ്ക്കുകയും അന്തിക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.രാജേഷും പാർട്ടിയും സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.എം.സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആനന്ദ്.കെ.സി, ജെയ്സൺ.പി.ദേവസി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിവ്യ ജോർജ് എന്നിവർ പാർട്ടിയിലുണ്ടായിരുന്നു.
അതിനിടെ ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കോഴിക്കോട് പുതുപ്പാടിയിൽ 11.69 ഗ്രാം എംഡിഎംഎയുമായി ബെൻ ജോസഫ് ചെറിയാൻ (32 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത്.എ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദ്.പി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഷാജു.സി.പി, അബ്ദുൽ റഹൂഫ്, സിവിൽ എക്സൈസ് ഓഫീസർ വൈശാഖ്.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രിജി.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രബീഷ്.എൻ.പി എന്നിവർ അടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.


