ജനുവരി 29 ന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് വെള്ളി ഏകദേശം 33% ഇടിവ് നേരിട്ടു

ദില്ലി: വെള്ളിയുടെ വില കുത്തനെ താഴേക്ക്. സമീപകാലത്തെ വമ്പൻ നേട്ടങ്ങൾക്ക് ശേഷം ഇന്ന് വെള്ളിയുടെ വില ഇടിഞ്ഞു. എംസിഎക്സിൽ വെള്ളിവെള്ളി വില കിലോഗ്രാമിന് 5,422 രൂപ അഥവാ 2.06% കുറഞ്ഞ് 2,57,198 രൂപയായി. ലാഭമെടുപ്പും യുഎസ് ഡോളർ ശക്തി പ്രാപിച്ചതുമാണ് വിലയിലെ ഇടിവിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.

ജനുവരി 29 ന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് വെള്ളി ഏകദേശം 33% ഇടിവ് നേരിട്ടു. ഡോളര്‍ ശക്തമാകുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണമോ എണ്ണയോ വാങ്ങുന്നവര്‍ക്ക് അത് വലിയ ചെലവേറിയതാകും. ഇതാണ് വിപണിയില്‍ ഡിമാന്‍ഡ് കുറയാന്‍ ഇടയാക്കിയത്.

മറ്റു വിപണികളില്‍

ചെമ്പ്: നിര്‍മ്മാണ മേഖലയില്‍ പ്രധാനമായ ചെമ്പിനും വില കുറഞ്ഞു. ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചില്‍ ചെമ്പിന്റെ സ്റ്റോക്ക് വര്‍ധിച്ചതാണ് ഇതിന് കാരണം.

സോയാബീന്‍: മറ്റു സാധനങ്ങള്‍ക്ക് വില കുറഞ്ഞപ്പോള്‍ സോയാബീന്‍ വിലയില്‍ നേരിയ വര്‍ധനവുണ്ടായി. ചൈന അമേരിക്കയില്‍ നിന്ന് കൂടുതല്‍ സോയാബീന്‍ വാങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് ഇതിന് പിന്നില്‍.

ഇരുമ്പ്: സ്റ്റോക്ക് അധികമായതോടെ ഇരുമ്പയിരിന്റെ വിലയും രണ്ട് ശതമാനം ഇടിഞ്ഞു.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍ കൂടി വരുന്നതോടെ വിപണിയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം