ദീദി ഓ ദീദി എന്ന് മോദി തുടക്കമിട്ട അധിക്ഷേപം ഇന്നും ഷാ തുടരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ബംഗാളിൽ നാളെ വോട്ടെടുപ്പ് .മമത ബാനർജിയെ അമിത് ഷാ അധിക്ഷേപിച്ചെന്ന പ്രചരണം ശക്തമാക്കി TMC ഏയ് ദീദി എന്ന് തെരുവ് ഗുണ്ടകളെ പോലെ വിളിച്ചുവെന്നാണ് ആക്ഷേപം ദീദി ഓ ദീദി എന്ന് മോദി തുടക്കമിട്ട അധിക്ഷേപം ഇന്നും ഷാ തുടരുന്നു ബംഗാളിൻ്റെ അമ്മയെ അധിക്ഷേപിച്ചത് സഹിക്കില്ല എന്നും നേതാക്കൾ പറഞ്ഞു വിവാദങ്ങൾ തള്ളി ശക്തമായ പ്രചരണം തുടരാനാണ് ബിജെപി തീരുമാനം അമിത് ഷാ 27 വരെ ബംഗാളിൽ തന്നെ തിടരും ഇന്നലെ രാത്രി 4 മണിക്കൂർ കൊൽക്കത്തയിൽ യോഗം ചേർന്നു സ്ഥിതി വിലയിരുത്തി

ബംഗാളിൽ ഇനിയും ബിജെപി പ്രവർത്തകർക്ക് എതിരായി ആക്രമണം തുടർന്നാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തും എന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു ഖര്ഗെയുടെ തീവ്രവാദി പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

152 മണ്ഡലങ്ങൾ നാളെ പോളിം​ഗ് ബൂത്തിലെത്താനിരിക്കേ പശ്ചിമബം​ഗാളിൽ പലയിടത്തും സംഘർഷം. പശ്ചിം മേദിനിപൂരിലെ ദാന്റനിൽ ടിഎംസി പ്രവർത്തകർ നൂറോളം ബിജെപി പ്രവർത്തകരെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. ആശുപത്രിയിൽ പ്രവേശിപ്പിച്ച 15 പേരിൽ ഒരാളുടെ നില ​ഗുരുതരമാണ്. കൊൽക്കത്തയിലും നന്ദി​ഗ്രാമിലും നേരത്തെ ബിജെപി ടിഎംസി പ്രവർത്തകർ റോഡിൽ ഏറ്റുമുട്ടിയിരുന്നു. സൗത്ത് 24 പർ​ഗാനസിലെ ഭാം​ഗറിൽ ടിഎംസി ഐഎസ്എഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. കൂച്ബിഹാറിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു.

ബിജെപിക്ക് മേൽക്കൈയുള്ള വടക്കൻ ബം​ഗാളിലെ 16 ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. 3.6 കോടി വോട്ടർമാരാണ് മറ്റന്നാൾ പോളിം​ഗ് ബൂത്തിലെത്തുന്നത്. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മുർഷിദാബാദ്, മാൾഡ, ബർധമാൻ, ബിർഭൂം, നാദിയ ജില്ലകളും ഇതിലുൾപ്പെടും. തുടർ സംഘർഷ സാധ്യത കണക്കിലെടുത്ത് 2.4 ലക്ഷം സുരക്ഷാ ഉദ്യോ​ഗസ്ഥരെ ഇത്തവണ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ ഒന്നര ഇരട്ടിയോളം അർദ്ധസൈനികരാണ് സംസ്ഥാനത്തുള്ളത്.