ഡയോ ജിനസ് ഡാന സ്പോഞ്ചിക്കോള എന്ന ഇനം സന്യാസി ഞണ്ടിനെയാണ് കണ്ടെത്തിയത്. കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് സീനിയര്‍ പ്രൊഫസര്‍ ഡോ. എ ബിജുകുമാറും സര്‍വ്വകലാശാല വിദ്യാര്‍ഥിയായ രവനീഷും ചേര്‍ന്നാണ് കണ്ടെത്തല്‍ നടത്തിയത്
തിരുവനന്തപുരം: സന്യാസി ഞണ്ട് എന്ന് കേട്ടാല്‍ എല്ലാവര്‍ക്കും അറിഞ്ഞുകൊള്ളണമെന്നില്ല. മരിച്ച ജീവികളുടെ തോടുകള്‍ക്കുളളിലാണ് സന്യാസി ഞണ്ടുകള്‍ എന്ന വിഭാഗത്തെ കാണാറുള്ളത്. കേരളത്തില്‍ ഏകദേശം 30 ഓളം ഇനം സന്യാസി ഞണ്ടുകളെ കണ്ടെത്തിയുണ്ട്. എല്ലാം മരിച്ച ജീവികളുടെ തോടുകള്‍ക്കുളളില്‍ തന്നെയായിരുന്നു കണ്ടെത്തിയത്. ഇന്ത്യയിലും മറിച്ചൊരു സംഭവം ഇതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എന്നാല്‍ ഇതാദ്യമായി ഇന്ത്യയില്‍ ജീവനുള്ള സ്പോഞ്ച് ഇനത്തില്‍ പെട്ട കടല്‍ ജീവികള്‍കുള്ളില്‍ സന്യാസി ഞണ്ടുകള്‍ ജീവിക്കുന്നതായി കണ്ടെത്തി. ജീവനുള്ള സ്പോഞ്ച് ഇനത്തില്‍ പെട്ട കടല്‍ ജീവികള്‍കുള്ളില്‍ സന്യാസി ഞണ്ടുകള്‍ ജീവിക്കുന്നത് അപൂര്‍വ്വമാണ്. ഇത്തരം ഒരു സംഭവം ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തി എന്ന കാര്യത്തില്‍ വിഴിഞ്ഞത്തിന് അഭിമാനിക്കാം. ഒപ്പം തൂത്തുക്കൂടിക്കും.
ലോകത്ത് തന്നെ അപൂര്‍വ്വമായാണ് ഇത്തരത്തില്‍ ജീവനുള്ള സ്പോഞ്ച് ഇനത്തില്‍ പെട്ട കടല്‍ ജീവികള്‍കുള്ളില്‍ സന്യാസി ഞണ്ടുകള്‍ ജീവിക്കുന്നത് കണ്ടെത്തിയിട്ടുള്ളത്. കടലില്‍ മലിനീകരണം കൂടുന്നതുകൊണ്ട് ഞണ്ടുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. അങ്ങനെ ഞണ്ടുകളുടെ എണ്ണം കൂടുതലാകുന്നതിനാല്‍ അവ പുതിയ മേച്ചില്‍ പുറം തേടാറുണ്ട്. അങ്ങനെയാണ് സന്യാസി ഞണ്ടുകളും മരിച്ച ജീവികളുടെ തോടുകള്‍ അല്ലാത്ത പുതിയ സ്ഥലം അന്വേഷിക്കാറുള്ളതെന്നാണ് വ്യക്തമാകുന്നത്.
ഡയോ ജിനസ് ഡാന സ്പോഞ്ചിക്കോള എന്ന ഇനം സന്യാസി ഞണ്ടിനെയാണ് കണ്ടെത്തിയത്. കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് സീനിയര്‍ പ്രൊഫസര്‍ ഡോ. എ ബിജുകുമാറും സര്‍വ്വകലാശാല വിദ്യാര്‍ഥിയായ രവനീഷും ചേര്‍ന്നാണ് കണ്ടെത്തല്‍ നടത്തിയത്.
