07:58 AM (IST) Feb 12

Malayalam News Live :ബം​ഗ്ലാദേശിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; ഷെയ്ഖ് ഹസീനയുടെ അവാമി ലീ​ഗ് മത്സര രം​ഗത്തില്ല, 299 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

രാവിലെ 7:30 മുതൽ വൈകുന്നേരം 4:30 വരെ നടക്കുന്ന പോളിങ്ങിൽ 12.7 കോടി വോട്ടർമാർ വിധിയെഴുതും. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമി-നാഷണൽ സിറ്റിസൺ പാർട്ടി സഖ്യവും തമ്മിൽ ആണ് പ്രധാന മത്സരം.

Read Full Story
07:37 AM (IST) Feb 12

Malayalam News Live :ശബരിമല സ്വർണക്കൊള്ള കേസ് - സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കാൻ എസ്ഐടി ഇന്ന് വീണ്ടും ശബരിമലയിലെത്തും; കെ.എസ് ബൈജുവിന്‍റെ ഹർജിയിൽ വിധി ഇന്ന്

സ്വർണ കൊള്ള കേസിലെ കുറ്റപത്രം അടക്കം തയ്യാറാക്കുന്നതിൽ നിർണായകമാണ് ഈ പരിശോധന. ലീഗൽ മെട്രോളജി വിഭാഗത്തിലെ ഗോൾഡ് അസെസ്മെന്റ് വിദഗ്ധരാണ് സംഘത്തിൽ പ്രധാനമായും ഉള്ളത്. മാസ പൂജയ്ക്കായി ഇന്ന് വൈകിട്ടാണ് നട തുറക്കുക.

Read Full Story
07:02 AM (IST) Feb 12

Malayalam News Live :18 വയസുളള മകളെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവം, പ്രതിയെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി പൊലീസ്, ഇന്ന് തെളിവെടുപ്പ് നടത്തും

ഉമ്മർ ഫറൂഖും ഭാര്യ താഹിറയും തമ്മിലുള്ള കുടുംബ പ്രശ്നം ചർച്ച ചെയ്യുന്നതിന് ഇടയിലുണ്ടായ വാക്ക് തർക്കമാണ് രണ്ട് കൊലപാതകങ്ങളിൽ കലാശിച്ചത്.

Read Full Story
06:41 AM (IST) Feb 12

Malayalam News Live :കൊടുവള്ളിയിൽ വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനോട് ചേർന്ന് കടന്നു പോകുന്ന വൈദ്യുതി ലൈനിൽ വീടിൻ്റെ മുകളിൽ നിന്നും അബദ്ധത്തിൽ കൈ തട്ടിയതാണ് അപകട കാരണം.

Read Full Story