പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതാണ് പാർട്ടി വിടാൻ കാരണമെന്ന വിവരവും പുറത്തുവരുന്നുണ്ട്. നിലവിൽ ഹാൻവീവ് ചെയർമാൻ ആണ് ടി കെ ഗോവിന്ദൻ.
കണ്ണൂർ: കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി. മുതിർന്ന സിപിഎം അംഗം ടി കെ ഗോവിന്ദൻ പാർട്ടി വിടുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ടി.കെ ഗോവിന്ദൻ. തളിപ്പറമ്പിൽ പികെ ശ്യാമളക്കെതിരെ ടികെ ഗോവിന്ദൻ മത്സരിക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതാണ് പാർട്ടി വിടാൻ കാരണം. നിലവിൽ ഹാൻവീവ് ചെയർമാൻ ആണ് ടി കെ ഗോവിന്ദൻ. പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.
പാര്‍ട്ടിയുടെ ഏറ്റവും വലിയ കോട്ടയായ തളിപ്പറമ്പിലെ മലപ്പട്ടത്ത് നിന്നാണ് ടികെ ഗോവിന്ദന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പികെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കാൻ തീരുമാനിച്ച സമയം മുതൽ തന്നെ പാര്‍ട്ടിക്കുള്ളിൽ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കുടുംബാധിപത്യമെന്ന വിമര്‍ശനം പാര്‍ട്ടിക്ക് അകത്തും സാമൂഹുക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ ടികെ ഗോവിന്ദൻ തന്നെ നേരിട്ട് ഉന്നയിച്ച സാഹചര്യവും ഉണ്ടായിരുന്നു. പാര്‍ട്ടിയിലും പൊതുരംഗത്തും ഒട്ടേറെ പദവികള്‍ വഹിച്ച മുതിര്‍ന്ന നേതാവ് കൂടി ആണ് ടികെ ഗോവിന്ദൻ.
