കേരള സര്‍വകലാശാലാ ഇന്റര്‍-കോളജ് വനിതാ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍, കാര്യവട്ടം എല്‍.എന്‍.സി.പി.ഇ ചരിത്രത്തിലാദ്യമായി കിരീടം നേടി.
തിരുവനന്തപുരം: കേരള സര്‍വകലാശാലാ ഇന്റര്‍-കോളജ് വനിതാ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി കിരീടം ചൂടി കാര്യവട്ടം ലക്ഷ്മിഭായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍. പാളയം നാഷണല്‍ ഗെയിംസ് സ്ക്വാഷ് കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി കിരീടം കൈവശം വെച്ചിരുന്ന മാര്‍ ഇവാനിയോസ് കോളജിനെ അട്ടിമറിച്ചാണ് എല്‍.എന്‍.സി.പി.ഇ കിരീടം നേടിയത്.
സംസ്ഥാന ചാമ്പ്യന്‍ സുഭദ്ര കെ. സോണി നയിച്ച ടീമില്‍ ജുനാകി ഗോസ്വാമി, സാഗരിക ശരണ്യ, ശിവരഞ്ജിനി ആര്., അര്‍ണ സിങ് എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ്സ്, ഗവണ്മെന്റ് കോളജ് തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് എല്‍.എന്‍.സി.പി.ഇ ഈ നേട്ടം കൈവരിച്ചത്.
അതേസമയം, പുരുഷ വിഭാഗത്തില്‍ യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ്സ് തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി ചാമ്പ്യന്മാരായി. വിജയികളായ ടീമുകള്‍ അടുത്ത മാസം മുംബൈയിലെ സോമയ്യ വിദ്യാവിഹാര്‍ സര്‍വകലാശാലയില്‍ നടത്തുന്ന ഓള് ഇന്ത്യ ഇന്റര്‍-യൂണിവേഴ്സിറ്റി സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ കേരള സര്‍വകലാശാലയെ പ്രതിനിധീകരിക്കും.

